+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഉടമസ്ഥരുള്ള സാംസ്കാരിക നായ്ക്കളെ.. നിങ്ങൾ സുഖമായി ഉറങ്ങിക്കോളു.. ശുഭ മാലിന്യരാത്രി..'

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തത്തിൽ സാംസ്കാരിക നായകർക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. നടിയുടെ അടിവസ്ത്രം കാവിനിറമായപ്പോള്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചവര്‍ കുട്ടിക
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തത്തിൽ സാംസ്കാരിക നായകർക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി.

നടിയുടെ അടിവസ്ത്രം കാവിനിറമായപ്പോള്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചവര്‍ കുട്ടികളുടെ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോഴോ കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടപ്പോഴോ പ്രതികരിക്കുന്നില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"സിനിമാനടിയുടെ അടിവസ്ത്രം കാവിനിറമായപ്പോൾ ഐക്യദാർഢ്യം കുരച്ച ഒരു സാംസ്കാരിക നായ്ക്കളും കുട്ടികളുടെ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോൾ കുരക്കുന്നില്ല.. എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു.. ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് ഒരു മൂളനക്കം പോലുമില്ല..

ഉടമസ്ഥരുള്ള സാംസ്കാരിക നായ്ക്കളെ.. നിങ്ങൾ സുഖമായി ഉറങ്ങിക്കോളു.. ശുഭ മാലിന്യരാത്രി.. പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങൾ തെരുവ് നായിക്കൾ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും.. തെരുവുകൾ മുഴുവൻ ആർക്കും വേണ്ടാത്തവന്‍റെ കുരകൊണ്ട് മുഴങ്ങട്ടെ..'
More in Latest News :