തിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ പരസ്യവിമര്‍ശനത്തില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള കെപിസിസിയുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് കെ.മുരളീധരന് എംപി. കത്തിന്റെ കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. അത് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് മുരളീധരന് പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. പറയാന്‍ പാടില്ലെങ്കില്‍ അത് അറിയിച്ചാല്‍ മതി വാ തുറക്കില്ല. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞാല്‍ മതിയെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
രാഷ്ട്രീയകാര്യ സമിതിയുടെ കാര്യം പറഞ്ഞതും എക്സിക്യുട്ടീവ് വിളിക്കണമെന്ന് പറഞ്ഞതുമെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണ്. അതില്‍ എന്താണ് തെറ്റെന്ന് മനസിലായിട്ടില്ലെന്നും എംപി പ്രതികരിച്ചു.
സ്വര്‍ണക്കടത്തുകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളോടും മുരളീധരന് പ്രതികരിച്ചു. സ്വപ്നയുടെ ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ സിപിഎം തയാറാകണം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു കുറ്റാരോപിത ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ അന്വേഷണ കമ്മീഷനെ വച്ചു. എന്തുകൊണ്ടാണ് അത്തരത്തിലൊരു നടപടിക്ക് മുഖ്യമന്ത്രി തയാറാകാത്തതെന്നും എംപി ചോദിച്ചു.