+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​വി​ത​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും; ഇ​ഡി മ​ക​ളെ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്ന് കെ​സി​ആ​ര്‍

ഹൈ​ദ​രാബാ​ദ്: ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സി​ല്‍ ബി​ആ​ര്‍​എ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​മാ​യ കെ.​ക​വി​ത​യെ ശ​നി​യാ​ഴ്ച ഇ​ഡി ചോ​ദ്യം ചെ​യ്യും. ക​വി​ത​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്
ക​വി​ത​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും; ഇ​ഡി മ​ക​ളെ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്ന് കെ​സി​ആ​ര്‍
ഹൈ​ദ​രാബാ​ദ്: ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സി​ല്‍ ബി​ആ​ര്‍​എ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​മാ​യ കെ.​ക​വി​ത​യെ ശ​നി​യാ​ഴ്ച ഇ​ഡി ചോ​ദ്യം ചെ​യ്യും. ക​വി​ത​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്ന് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു പ​റ​ഞ്ഞു.

കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് സി​ബി​ഐ, ഇ​ഡി, ഐ​ടി വ​കു​പ്പ് തു​ട​ങ്ങി​യ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​ത്ത​രം അ​റ​സ്റ്റു​ക​ളെ ത​ങ്ങ​ള്‍ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ബി​ജെ​പി​ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​റ​സ്റ്റു​ണ്ടാ​യാ​ല്‍ ബി​ആ​ര്‍​എ​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ഡ​ല്‍​ഹി​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു. ക​വി​ത രാ​വി​ലെ 10ന് ​ഇ​ഡി ഓ​ഫീ​സി​ല്‍ എ​ത്തു​മെ​ന്നാ​ണ് വി​വ​രം.

ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് മു​മ്പും ശേ​ഷ​വും ക​വി​ത​യ്ക്ക് നി​യ​മ​സ​ഹാ​യം ന​ല്‍​കാ​ന്‍ ബി​ആ​ര്‍​എ​സ് ലീ​ഗ​ല്‍ സെ​ല്ലി​ലെ അ​ഭി​ഭാ​ഷ​ക​രു​ടെ ഒ​രു സം​ഘം വെ​ള്ളി​യാ​ഴ്ച​ത​ന്നെ ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു.

ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സി​ല്‍ ഈ ​മാ​സം ഏ​ഴി​ന് മ​ല​യാ​ളി വ്യ​വ​സാ​യി അ​രു​ണ്‍ രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​വി​ത​യു​ടെ ബി​നാ​മി​യാ​ണെ​ന്ന് പി​ള്ള സ​മ്മ​തി​ച്ച​താ​യി ഇ​ഡി റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി ക​വി​ത​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.
More in Latest News :