തിരുവനന്തപുരം: ആരോപണങ്ങൾ നിരന്തരം ഉയർന്നിട്ടും മുഖ്യമന്ത്രി നിയമ നടപടികൾ സ്വീകരിക്കാത്തതു സംശയകരമെന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. സ്വർണക്കടത്തു കേസിലെ പ്രതി ആവർത്തിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ആത്മഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുകയോ അല്ലെങ്കിൽ ആരോപണങ്ങൾ ശരിയല്ലെന്നു നിയമപരമായി തെളിയിക്കുകയോ വേണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.
പുതുതായി വന്നിട്ടുള്ള ആരോപണങ്ങളെ ന്യായീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി പാടുപെടുകയാണ്. മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്ന് ആരെങ്കിലും അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. ഈ വിഷയം പഴയതുപോലെ ഏറ്റെടുക്കാത്തതു പ്രതിപക്ഷത്തിന്റെ മൂല്യംകൊണ്ടാകാം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകേണ്ടതുണ്ട്.
ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള നിലയിലേക്ക് യുഡിഎഫിന്റെ പ്രതിഷേധമുണ്ടാകണമെന്നും ഷിബു പറഞ്ഞു.