കോട്ടയം: അവസരം ലഭിച്ചാൽ സിൽവർലൈൻ സൃഷ്ടിക്കുക തന്നെ ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ കോട്ടയം പര്യടനത്തിനിടെയാണ് ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.
കെ റെയിൽ പൂർത്തിയാക്കാനുള്ള അവസരം കിട്ടാൻ സാധ്യതയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കേരളത്തെ നവീകരിക്കാമെന്ന് പ്രവർത്തിച്ച് കാണിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.