+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍95 മാ​സ്‌​കു​ക​ള്‍ വാ​ത​ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കി​ല്ല: ഐ​എം​എ

കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള പു​ക ജ​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു വ​ഴി​യൊ​രു​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ
എ​ന്‍95 മാ​സ്‌​കു​ക​ള്‍ വാ​ത​ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കി​ല്ല: ഐ​എം​എ
കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള പു​ക ജ​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു വ​ഴി​യൊ​രു​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ). ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പ്ര​വ​ചി​ക്കാ​നാ​കി​ല്ലെ​ങ്കി​ലും പു​ക​യു​ടെ തോ​തും ദൈ​ര്‍​ഘ്യ​വും കു​റ​യ്ക്കാ​ന്‍ ക​ഴി​യു​ന്ന​ത് ഭാ​വി സു​ര​ക്ഷി​ത​മാ​കും.

ഭാ​വി​യി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശാ​ശ്വ​ത ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ പ്ര​വ​ചി​ക്കാ​നാ​കാ​ത്ത വി​ധ​മു​ള്ള പ്ര​ത്യാ​ഘാ​തം ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഐ​എം​എ കൊ​ച്ചി പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്. ശ്രീ​നി​വാ​സ ക​മ്മ​ത്ത്, സെ​ക്ര​ട്ട​റി ഡോ. ​ജോ​ര്‍​ജ് തു​ക​ല​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

എ​ന്‍95 പോ​ലു​ള്ള മാ​സ്‌​കു​ക​ള്‍ പൊ​ടി​പ​ട​ല​ങ്ങ​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ലെ ചെ​റു​ക​ണ​ങ്ങ​ള്‍ ത​ട​യു​മെ​ങ്കി​ലും ഇ​വ വാ​ത​ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കി​ല്ല. പു​ക​യെ​ത്തു​ട​ര്‍​ന്നു​ള്ള കാ​ര്‍​ബ​ണ്‍ പോ​ലു​ള്ള വാ​ത​ക​ങ്ങ​ള്‍ പ​രി​സ്ഥി​തി​യെ ബാ​ധി​ക്കും.

ഇ​വ ജ​ല​സ്രോ​ത​സു​ക​ളി​ലും കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലും ക്ര​മേ​ണ പ​തി​ക്കു​മ്പോ​ള്‍ പി​ന്നീ​ട് ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം എ​ന്നി​വ​യി​ലൂ​ടെ മ​നു​ഷ്യ​രി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ന്‍ ഇ​ട​യാ​കും. ഇ​തി​നെ പ്ര​തി​രോ​ധി​ക്ക​ണം. ബ്ര​ഹ്മ​പു​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന ത​യാ​റാ​ണെ​ന്നും ഐ​എം​എ പ​റ​ഞ്ഞു.
More in Latest News :