+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ളിം​പി​ക്സി​ൽ നി​ന്ന് റ​ഷ്യ​യെ​യും ബ​ലാ​റു​സി​നെ​യും വി​ല​ക്ക​ണ​മെ​ന്ന് ലി​ത്വാ​നി​യ

വി​ൽ​നി​യ​സ്: യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ റ​ഷ്യ, ബ​ലാ​റു​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഒ​ളിം​പി​ക്സി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് ലി​ത്വാ​നി​യ. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​മേ​യം ല
ഒ​ളിം​പി​ക്സി​ൽ നി​ന്ന് റ​ഷ്യ​യെ​യും ബ​ലാ​റു​സി​നെ​യും വി​ല​ക്ക​ണ​മെ​ന്ന് ലി​ത്വാ​നി​യ
വി​ൽ​നി​യ​സ്: യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ റ​ഷ്യ, ബ​ലാ​റു​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഒ​ളിം​പി​ക്സി​ൽ നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് ലി​ത്വാ​നി​യ. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​മേ​യം ലി​ത്വാ​നി​യ​ൻ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി.

യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് വ​രെ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ത്‌​ല​റ്റു​ക​ളെ വി​ല​ക്ക​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഒ​ളിം​പി​ക്സ് അ​സോ​സി​യേ​ഷ​ൻ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളോ​ട് ലി​ത്വാ​നി​യ ആ​വ​ശ്യ​പ്പെ​ട്ടു.

യു​ദ്ധ​ക്കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി ശി​ക്ഷി​ക്കു​ന്ന​ത് വ​രെ ഈ ​രാ​ജ്യ​ങ്ങ​ളെ ബ​ഹി​ഷ്ക​രി​ക്ക​ണം. ഇ​ങ്ങ​നെ ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ത്‌​ല​റ്റു​ക​ൾ നേ​ടു​ന്ന വി​ജ​യം രാ​ജ്യാ​ന്ത​ര പ്രോ​പ​ഗാ​ൻ​ഡ ആ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്നും ലി​ത്വാ​നി​യ​ൻ പ്ര​മേ​യം വ്യ​ക്ത​മാ​ക്കി.
More in Latest News :