ന്യൂഡൽഹി: ഓയോ റൂം സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേഷ് അഗർവാൾ ഗുരുഗ്രാമിലെ ബഹുനില കെട്ടിടത്തിൽനിന്നും വീണുമരിച്ചു. ഡിഎൽഎഫ് ദി ക്രെസ്റ്റിലെ ഫ്ളാറ്റിന്റെ 20 ാം നിലയിൽനിന്നാണ് രമേഷ് അഗർവാൾ വീണത്. സംഭവ സമയം ഇദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും ഫ്ളാറ്റിലുണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയോടെയായിരുന്നു സംഭവം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. റിതേഷ് അഗർവാളിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.