+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സോ​ദി​യ ഏ​ഴ് ദി​വ​സം ഇ​ഡി ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ കേ​സി​ൽ മ​നീ​ഷ് സി​സോ​ദി​യ​യെ ഏ​ഴ് ദി​വ​സം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി​യി​ൽ 10 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് ഇ​ഡി ആ​
സി​സോ​ദി​യ ഏ​ഴ് ദി​വ​സം ഇ​ഡി ക​സ്റ്റ​ഡി​യി​ൽ
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ കേ​സി​ൽ മ​നീ​ഷ് സി​സോ​ദി​യ​യെ ഏ​ഴ് ദി​വ​സം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി​യി​ൽ 10 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ സി​ബി​ഐ കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു ഇ​ഡി​യു​ടെ അ​റ​സ്റ്റ്. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് പ്ര​ത്യേ​ക കോ​ട​തി 21 ലേ​ക്ക് മാ​റ്റി. ഫെ​ബ്രു വ​രി 26നാ​ണ് സി​സോ​ദി​യ​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ട്ടു​ദി​വ​സം സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ സി​സോ​ദി​യ​യെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് തി​ഹാ​ർ ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​ത്. ജ​യി​ലി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ദി ​വ​സം ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ഇ​ഡി​യും ഇ​ന്ന​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ്വ​കാ​ര്യ മ​ദ്യ​ലോ​ബി​ക​ളി​ൽ​നി​ന്നു സാ​മ്പ​ത്തി​ക​ലാ​ഭം കൈ​പ്പ​റ്റി മ​ദ്യ​ന​യ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യെ​ന്നാ​ണു കേ​സ്. സ്വ​കാ​ര്യ മ​ദ്യ​ലോ​ബി​ക​ൾ​ക്ക് അ​ന​ധി​കൃ​ത ടെൻ​ഡ​റു​ക​ൾ അ​നു​വ​ദി​ച്ച​തു സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​താ​യും സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.
More in Latest News :