മലപ്പുറം: മഞ്ചേരിയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് പത്ത് വിദ്യാർഥികൾ ഉൾപ്പെടെ 11 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
മഞ്ചേരി പട്ടർക്കുളം മേഖലയിൽ വച്ചാണ് അപകടം സംഭവിച്ചത്. അൽ ഹുദ സ്കൂളിലെ രണ്ട് ബസുകളാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിച്ചിരുന്ന ബസിലേക്ക് പിന്നാലെയെത്തിയ ബസ് നിയന്ത്രണം നഷ്ടമായി ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുമ്പിൽ സഞ്ചരിച്ചിരുന്ന ബസ് വൈദ്യുത തൂണിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.