ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി പിടിക്കാൻ സംഘപരിവാർ നീക്കം. അക്കാദമി നിർവാഹകസമിതിയിലേക്ക് ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ പരിവാർ പിന്തുണയുള്ള പാനൽ മത്സരിച്ചേക്കും. കർണാടക സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസലർ മെല്ലെപുരം ജി. വെങ്കിടേശ പരിവാർ പാനലില്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് മല്‍സരിക്കും.
സംഘപരിവാർ വിരുദ്ധ പാനലിൽ മുതിര്‍ന്ന സാഹിത്യകാരന് സി. രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേയ്ക്ക് ശനിയാഴ്ച രാവിലെ 11 മുതലാണ് വോട്ടെടുപ്പ്. നിലവിലെ അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനം ഒഴിയും.
വൈസ് പ്രസിഡന്റ് മാധവ് കൗശിക് അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തേണ്ടതാണ്. സി. രാധാകൃഷ്ണന് വൈസ് പ്രസിഡന്റ് ആകാനും ധാരണയായിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയുള്ള പാനല്‍ മുന്നോട്ടുവന്നതോടെയാണ് മത്സരത്തിന് വഴിയൊരുങ്ങിയത്.