+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണം: സ​തീ​ശ​ന്‍

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ തീ ​അ​ണ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ധു​നി​ക മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് തീ​യ​ണ​യ്ക
ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണം: സ​തീ​ശ​ന്‍
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ തീ ​അ​ണ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ധു​നി​ക മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് തീ​യ​ണ​യ്ക്കാ​ന്‍ ക​ഴി​യു​ന്ന​ല്ലെ​ങ്കി​ല്‍ കൃ​ത്രി​മ​മ​ഴ പോ​ലെ​യു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ദി​വ​സം ത​യാ​റാ​ക്കി​യ അ​തേ പ്ലാ​ന്‍ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന്റെ കൈ​വ​ശം ഇ​പ്പോ​ഴു​മു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് ദി​വ​സ​മാ​യി സ​ര്‍​ക്കാ​ര്‍ എ​ന്തു ചെ​യ്യു​ക​യാ​ണെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

മാ​ലി​ന്യം പെ​ട്രോ​ളി​ച്ച് ക​ത്തി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണം സ​തീ​ശ​ന്‍ ആ​വ​ര്‍​ത്തി​ച്ചു. ഇ​ത് ക്രി​മി​ന​ല്‍ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഒ​ന്‍​പ​ത് ദി​വ​സം വേ​ണ​മെ​ന്ന വാ​ദം യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷ​പെ​ടു​ത്താ​നാ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ജ​ന​ങ്ങ​ള്‍​ക്ക് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ് വേ​ണ്ട​വി​ധ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. നൂ​റു ബെ​ഡു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കാ​ത്തി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.
More in Latest News :