ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് നടിയും ലോക്സഭാംഗവുമായ സുമലത അംബരീഷ്. തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണം നടത്തുമെന്നും എന്നാൽ പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും സുമലത വ്യക്തമാക്കി.
സുമലതയുടെ ബിജെപി പ്രവേശനം ഉടൻ ഉണ്ടായേക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ആണ് സുമലത പരാജയപ്പെടുത്തിയത്. ജെഡിഎസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യയിൽ നിന്ന് 1,25,876 വോട്ടുകൾക്കായിരുന്നു സുമലതയുടെ വിജയം.
സിനിമാ രംഗത്ത് സജീവമായിരുന്ന സുമലത കോൺഗ്രസ് നേതാവും നടനുമായ ഭർത്താവ് അംബരീഷിന്റെ മരണത്തോടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്.