ന്യൂഡൽഹി: രാജ്യത്ത് എച്ച്3എന്‍2 വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. കർണാടകത്തിലും ഹരിയാനയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കർണാടകത്തിലെ ഹാസന് ജില്ലയിലെ ആളൂരില്‍ മരിച്ച ഹീരേ ഗൗഡ(87)യ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ഹരിയാനയിൽ മരിച്ചയാളെക്കുറിച്ച് വിവരം ലഭ്യമല്ല. ഇരുവരുമായി സമ്പർക്കമുണ്ടായവരിൽ പരിശോധന നടത്തുകയാണ്. അതേസമയം, രാജ്യത്ത് ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധയുണ്ടായത്. എച്ച്1എൻ1 വൈറസ് ബാധയുടെ എട്ട് കേസുകളുമുണ്ടായി.