+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​പ​ണ​ങ്ങൾ പച്ചക്കള്ളം, സ്വപ്‌​ന​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി: വി​ജേ​ഷ് പി​ള്ള

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സ് പ്ര​തി സ്വ​പ്‌​നാ സു​രേ​ഷി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് വി​ജേ​ഷ് പി​ള്ള. ഡി​ജി​പി​ക്കും കൊ​ച്ചി സിറ്റി പോലീസ് ക​മ്മീ​ഷ​ണ​ര്‍​ക്കും പ
ആ​രോ​പ​ണ​ങ്ങൾ പച്ചക്കള്ളം, സ്വപ്‌​ന​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി: വി​ജേ​ഷ് പി​ള്ള
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സ് പ്ര​തി സ്വ​പ്‌​നാ സു​രേ​ഷി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് വി​ജേ​ഷ് പി​ള്ള. ഡി​ജി​പി​ക്കും കൊ​ച്ചി സിറ്റി പോലീസ് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി. മാ​ന​ന​ഷ്ട​ത്തി​നാ​ണ് കേ​സ് കൊ​ടു​ത്ത​തെ​ന്നും വി​ജേ​ഷ് പ​റ​ഞ്ഞു.

സ്വ​പ്ന​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ല്‍ ലോ​ബി​യില്‍ പ​ര​സ്യ​മാ​യാ​ണ് ന​ട​ത്തി​യ​ത്. ബി​സി​ന​സ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ സ്വ​പ്‌​ന വ​ള​ച്ചൊ​ടി​ച്ചു.

സ്വ​പ്‌​ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം പ​ച്ച​ക്ക​ള്ള​മാ​ണ്. ത​നി​ക്ക് ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​മാ​യും ബ​ന്ധ​മി​ല്ല. രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കാ​ന്‍ ത​നി​ക്ക് താ​ത്പ​ര്യം ഇ​ല്ലെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സ്വ​പ്‌​​ന​യോ​ട് പ​റ​ഞ്ഞി​രു​ന്നെ​ന്നും വി​ജേ​ഷ് കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :