കോഴിക്കോട്: കോഴിക്കോട്ട് ഫ്ളാറ്റിൽ നിന്നും വീണ് വനിതാ ഡോക്ടർ മരിച്ചു. മാഹി സ്വദേശിനി ഷദാ റഹ്മത്ത്(25) ആണ് മരിച്ചത്. ഫ്ളാറ്റിന്റെ 12-ാം നിലയിൽ നിന്നും ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പുലർച്ചെ നാലോടെയാണ് സംഭവം. മേയർ ഭവന് സമീപമുള്ള ലിയോ പാരഡൈസ് എന്ന അപ്പാർട്ട്മെന്റിൽ ഒരു പിറന്നാൾ ആഘോഷം നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷദാ.
വീണയുടൻ തന്നെ ഷദായെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.