കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് കാരണം കൊച്ചി കോര്‍പറേഷന്റെ അനാസ്ഥയാണെന്ന് അഗ്നിരക്ഷാസേന. ജില്ലാ കളക്ടര്‍ക്ക് അഗ്നിരക്ഷാസേന നല്കിയ റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
തീപിടിത്ത സാധ്യതയുണ്ടെന്ന് കോര്പറേഷന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീ അണയ്ക്കാന്‍ അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് മാലിന്യങ്ങള്‍ക്കിടയിലേക്ക് കടക്കാനായില്ല.
അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ലഭ്യമാകാന്‍ തടസമുണ്ടായി. മാലിന്യം ഇളക്കിമാറ്റി തീ കെടുത്തുന്നതിനുള്ള ഉപകരണങ്ങള്‍ ഇവിടെയില്ല. പ്ലാന്റിലെ ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്ലാന്റുകളില്‍ മതിയായ സുരക്ഷാ സംവിധാനമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.