+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​പ്ന​യെ ക​ണ്ടു; ആ​രോ​പ​ണ​ങ്ങ​ൾ ക​ള്ളം, ഒ​രു പാ​ർ​ട്ടി​യി​ലും അം​ഗ​മ​ല്ല: വി​ജേ​ഷ് പി​ള്ള

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി വി​ജേ​ഷ് പി​ള്ള. കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യി താ​ൻ വ​ന്നു​ക​ണ്ടു​വെ​ന്ന സ്വ​പ്ന​യു​ടെ വാ​ദം പ​ച
സ്വ​പ്ന​യെ ക​ണ്ടു; ആ​രോ​പ​ണ​ങ്ങ​ൾ ക​ള്ളം, ഒ​രു പാ​ർ​ട്ടി​യി​ലും അം​ഗ​മ​ല്ല: വി​ജേ​ഷ് പി​ള്ള
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി വി​ജേ​ഷ് പി​ള്ള. കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യി താ​ൻ വ​ന്നു​ക​ണ്ടു​വെ​ന്ന സ്വ​പ്ന​യു​ടെ വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് വി​ജേ​ഷ് പ​റ​ഞ്ഞു.

സ്വ​പ്ന​യെ താ​ൻ ക​ണ്ടു​വെ​ന്ന​ത് സ​ത്യ​മാ​ണ്. എ​ന്നാ​ൽ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലെ ഒ​രു വെ​ബ്സീ​രി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം ച​ർ​ച്ച ചെ​യ്യാ​നാ​ണ് താ​ൻ അ​വ​രെ ക​ണ്ട​ത്. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല.

സ്വ​പ്ന​യ്ക്ക് 30 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ല. വെ​ബ് സീ​രീ​സ് വ​രു​മാ​ന​ത്തി​ന്‍റെ 30 ശ​ത​മാ​നം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു. പു​റ​ത്തു വ​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ്.

സി​പി​എം എ​ന്ന​ല്ല ഒ​രു പാ​ർ​ട്ടി​യി​ലും താ​ൻ അം​ഗ​മ​ല്ല. എം.​വി. ഗോ​വി​ന്ദ​ൻ നാ​ട്ടു​കാ​ര​നാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ടി​വി​യി​ൽ മാ​ത്ര​മാ​ണ് ക​ണ്ടു​പ​രി​ച​യം. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളൊ​ന്നും താ​ൻ സം​സാ​രി​ച്ചി​ട്ടി​ല്ല. കു​ട്ടി​ക​ളു​മാ​യി എ​ത്തി​യ സ്വ​പ്ന​യെ എ​ങ്ങ​നെ​യാ​ണ് ത​നി​ക്ക് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക.

ബം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​ൽ വ​ന്നാ​ണ് സ്വ​പ്ന ക​ണ്ട​ത്. അ​വി​ടെ വ​ച്ചാ​ണ് ത​ങ്ങ​ൾ സം​സാ​രി​ച്ച​ത്. ഇ​പ്പ​റ​ഞ്ഞ​തി​ലൊ​ന്നും ഒ​രു വാ​സ്ത​വ​വു​മി​ല്ല. സ്വ​പ്ന പ​റ​ഞ്ഞ പാ​ർ​ട്ടി​ക​ളെ​യൊ​ന്നും ത​നി​ക്ക​റി​യി​ല്ല. മീ​ഡി​യ​യി​ലും പ​ത്ര​ത്തി​ലു​മൊ​ക്കെ​യേ സ്വ​പ്ന പ​റ​യു​ന്ന ആ​ളു​ക​ളെ താ​ൻ ക​ണ്ടി​ട്ടു​ള്ളു. തെ​ളി​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ പു​റ​ത്തു​വി​ട​ട്ടെ. ഭ​വി​ഷ്യ​ത്തു​ക​ൾ നേ​രി​ടാ​ൻ ഒ​രു​ക്ക​മാ​ണ്.

ഇ​ഡി ത​ന്നെ ചോ​ദ്യം ചെ​യ്തു. കാ​ര്യ​ങ്ങ​ളെ​ല്ലാം താ​ൻ ഇ​ഡി​യോ​ട് പ​റ​ഞ്ഞ​താ​യും വി​ജേ​ഷ് വ്യ​ക്ത​മാ​ക്കി.
More in Latest News :