+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ ഹോ​ളി ആ​ഘോ​ഷത്തിനിടെ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദ​ശി​ല്‍ ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ നാ​ല് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. ഗോ​മ​തി ന​ദി​യി​ലെ സീ​താ​കു​ണ്ഡ് ഘ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.പ​ര​സ്പ​രം ര​ക്ഷി​ക്കാ​നു​ള്ള
യു​പി​യി​ൽ ഹോ​ളി ആ​ഘോ​ഷത്തിനിടെ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദ​ശി​ല്‍ ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ നാ​ല് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. ഗോ​മ​തി ന​ദി​യി​ലെ സീ​താ​കു​ണ്ഡ് ഘ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ​ര​സ്പ​രം ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് എ​ല്ലാ​വ​രും മ​രി​ച്ച​ത്. മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ബു​ധ​നാ​ഴ്ച​യും നാ​ലാ​മ​ത്തെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്ന് സു​ൽ​ത്താ​ൻ​പൂ​ർ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ജ​സ്ജി​ത് കൗ​ർ പ​റ​ഞ്ഞു.

18നും 32​നും വ​യ​സി​നി​ട​യി​ലു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രെ സം​സ്ക​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി നാ​ല് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നും ജ​സ്ജി​ത് കൗ​ർ പ​റ​ഞ്ഞു.
More in Latest News :