+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ന​ൽ​ക്കാ​ല​ത്ത് പ​വ​ർ​ക​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണം: നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: വേ​ന​ൽ​ക്കാ​ല​ത്ത് പ​വ​ർ​ക​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തോ​ത്പാ​ദ​ന ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. വേ​ന​ൽ​ക്കാ​ല​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വൈ​ദ്യു​തി
വേ​ന​ൽ​ക്കാ​ല​ത്ത് പ​വ​ർ​ക​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണം: നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: വേ​ന​ൽ​ക്കാ​ല​ത്ത് പ​വ​ർ​ക​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തോ​ത്പാ​ദ​ന ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. വേ​ന​ൽ​ക്കാ​ല​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ക​ന്പ​നി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രി ആ​ർ.​കെ. സിം​ഗ് നി​ർ​ദേ​ശി​ച്ചു.

വേ​ന​ൽ​മാ​സ​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം നി​റ​വേ​റ്റു​ന്ന​തി​ന് വൈ​ദ്യു​തി, ക​ൽ​ക്ക​രി, റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി വൈ​ദ്യു​ത ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും വ​രും​മാ​സ​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം നി​റ​വേ​റ്റു​ന്ന​തി​ന് സ​ജീ​വ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ൽ​ക്ക​രി അ​നു​വ​ദി​ക്കു​ന്ന​തി​ന് കേ​ന്ദ്ര വൈ​ദ്യു​തി അ​ഥോ​റി​റ്റി സു​താ​ര്യ​വും നീ​തി​യു​ക്ത​മാ​യ സം​വി​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
More in Latest News :