+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​പ്ന​യു​ടെ ആ​രോ​പ​ണം: മു​ഖ്യ​മ​ന്ത്രി​യും ഗോ​വി​ന്ദ​നും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ
സ്വ​പ്ന​യു​ടെ ആ​രോ​പ​ണം: മു​ഖ്യ​മ​ന്ത്രി​യും ഗോ​വി​ന്ദ​നും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു വി.​ഡി. സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മു​ണ്ടെന്നു ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​റി​വോ​ടെ​യാ​ണ് വ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​തി​രാ​യ രേ​ഖ​ക​ൾ ന​ൽ​ക​ണ​മെ​ന്നും ഇ​ട​നി​ല​ക്കാ​ര​നാ​യ വി​ജ​യ്പി​ള്ള ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ സം​സ്ഥാ​ന പോ​ലീ​സും അ​ന്വേ​ഷി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​ക്കും പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും എ​തി​രെ ഉ​ന്ന​യി​ച്ച​ത് ദു​രാ​രോ​പ​ണ​മാ​ണെ​ങ്കി​ൽ അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മോ​യെ​ന്നും വ്യ​ക്ത​മാ​ക്ക​ണം.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​ക്കും സി​പി​എ​മ്മി​നു​മി​ട​യി​ൽ ഇ​ട​നി​ല​ക്കാ​രു​ണ്ട്. നേ​ര​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ഷാ​ജ് കി​ര​ണി​ന്‍റെ പേ​രും ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഷാ​ജ് കി​ര​ണി​ന്‍റെ ബ​ന്ധ​വും വെ​ളി​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ഇ​ട​നി​ല​ക്കാ​രെ കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :