+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹീ​റ്റ​റി​ൽ നി​ന്ന് വി​ഷ​വാ​ത​കം; ദ​മ്പ​തി​ക​ൾ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ശു​ചി​മു​റി ഹീ​റ്റ​റി​ൽ നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു. മു​ദ്രാ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക് ഗോ​യ​ൽ(40), ശി​ൽ​പി ഗോ​യ​ൽ(36)
ഹീ​റ്റ​റി​ൽ നി​ന്ന് വി​ഷ​വാ​ത​കം; ദ​മ്പ​തി​ക​ൾ മ​രി​ച്ചു
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ശു​ചി​മു​റി ഹീ​റ്റ​റി​ൽ നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു. മു​ദ്രാ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക് ഗോ​യ​ൽ(40), ശി​ൽ​പി ഗോ​യ​ൽ(36) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ഗ്രാ​സെ​ൻ കോ​ള​നി​യി​ലെ ഇ​വ​രു​ടെ വ​സ​തി​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കു​ളി​ക്കു​വാ​നാ​യി ശു​ചി​മു​റി​യി​ൽ എ​ത്തി​യ ഇ​രു​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഏ​റെ​നാ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന ശു​ചി​മു​റി​ക്ക് ശ​രി​യാ​യ വെ​ന്‍റി​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. ഹീ​റ്റ​റി​ൽ നി​ന്നു​ള്ള വി​ഷ​പ്പു​ക ശു​ചി​മു​റി​യി​ലെ ഗ്ലാ​സ് ജ​നാ​ല ത​ട​ഞ്ഞു​നി​ർ​ത്തി​യ​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി.

വി​ഷ​പ്പു​ക ശ്വ​സി​ച്ച് ബോ​ധ​ര​ഹി​ത​രാ​യ ദ​മ്പ​തി​ക​ളെ ഇ​വ​രു​ടെ മ​ക്ക​ൾ ന‌​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രെ​യും ഉ​ട​ന​ടി സ​മീ​പ​ത്തു​ള്ള യ​ശോ​ദ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യ‌ി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :