ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അറസ്റ്റ് ചെയ്തു. നേരത്തെ സമാനമായ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ തിഹാർ ജയിലിലാണ്. ജുഡീഷൽ കസ്റ്റഡിയിലായിലാണ് മുൻ ഉപമുഖ്യമന്ത്രി.
ചൊവ്വാഴ്ച സിസോദിയയെ ഇഡി ഉദ്യോഗസ്ഥർ തിഹാർ ജയിലിനുള്ളിൽ 45 മിനിറ്റ് ചോദ്യം ചെയ്തിരുന്നു. രാവിലെ 10.15 മുതൽ 11 വരെയാണ് ചോദ്യം ചെയ്തത്. സിബിഐ കേസിൽ സിസോദിയയുടെ ജാമ്യ ഹർജി ഡൽഹി റോസ് അവന്യൂ കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അറസ്റ്റ്.