+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വ​യി​ലെ കാ​ട്ടു​തീ: നാ​വി​ക​സേ​ന നി​രീ​ക്ഷ​ണം ന​ട​ത്തി

പ​നാ​ജി: ഗോ​വ​യി​ലെ മാ​ദേ​യ് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ൽ അ​ഞ്ചു​ദി​വ​സ​മാ​യി തു​ട​രു​ന്ന കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നി​രീ
ഗോ​വ​യി​ലെ കാ​ട്ടു​തീ: നാ​വി​ക​സേ​ന നി​രീ​ക്ഷ​ണം ന​ട​ത്തി
പ​നാ​ജി: ഗോ​വ​യി​ലെ മാ​ദേ​യ് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ൽ അ​ഞ്ചു​ദി​വ​സ​മാ​യി തു​ട​രു​ന്ന കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നി​രീ​ക്ഷ​ണം ന​ട​ത്തി. അ​ഗ്നി​ബാ​ധ​യു​ടെ വ്യാ​പ​നം വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നി​രീ​ക്ഷ​ണം.

പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പ​ല​യി​ട​ങ്ങ​ളി​ലാ​യാ​ണു തീ ​പ​ട​രു​ന്ന​ത്.

തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.
More in Latest News :