+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ​ക​ളു​ടെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത ല​ക്ഷ്യം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഡി​ജി​റ്റ​ൽ പാ​ഠ​ശാ​ല പ​ദ്ധ​തി​യി​ലൂ​ടെ സ്ത്രീ​ക​ളു​ടെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യ
സ്ത്രീ​ക​ളു​ടെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത ല​ക്ഷ്യം: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഡി​ജി​റ്റ​ൽ പാ​ഠ​ശാ​ല പ​ദ്ധ​തി​യി​ലൂ​ടെ സ്ത്രീ​ക​ളു​ടെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ സ്മാ​ർ​ട്ട് ഫോ​ൺ, സോ​ഷ്യ​ൽ മീ​ഡി​യ, ബാ​ങ്കിം​ഗ്, നെ​റ്റ് ബാ​ങ്കിം​ഗ്, ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് സേ​വ​ന​ങ്ങ​ൾ, എ​ടി​എം, സൈ​ബ​ർ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ​വ നി​ത്യ​ജീ​വി​ത​ത്തി​ൽ സ്ത്രീ ​സൗ​ഹൃ​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഡി​ജി​റ്റ​ൽ മേ​ഖ​ലി​യി​ൽ സ്ത്രീ-​പു​രു​ഷ അ​ന്ത​രം ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ഡി​ജി​റ്റ​ൽ ഡി​വൈ​ഡി​നേ​യും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ തൊ​ഴി​ല​ന്ത​ര​ത്തേ​യും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളേ​യു​മൊ​ക്കെ മ​റി​ക​ട​ന്നു വേ​ണം നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യെ ലിം​ഗ​സ​മ​ത്വ​ത്തി​നാ​യു​ള്ള ഉ​പാ​ധി​യാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :