കോട്ടയം: ചങ്ങനാശേരിക്ക് സമീപം തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന ആന ഇടഞ്ഞു. വാഴപ്പള്ളി മഹാദേവന് എന്ന ആനയാണ് ഇടഞ്ഞത്. ഉത്സവം കഴിഞ്ഞ് തിരിച്ച് കൊണ്ടുവന്ന് ആനയെ ഇറക്കാന്‍ നോക്കുന്നതിനിടെയാണ് സംഭവം.
ലോറിയില്‍നിന്നു റോഡിലിറങ്ങിയ ആന ലോറി കുത്തി മറിച്ചു. ഒടുവില്‍ സ്ഥലത്തെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ മയക്കു വെടിവച്ചു. ആന ഇടഞ്ഞതോടെ എംസി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു.