+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ങ്കാ​ല​യ്ക്കി​ടെ ഗു​ണ്ടാ നേ​താ​വി​നെ ആ​ക്ര​മി​ച്ച​വ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഗു​ണ്ടാ നേ​താ​വ് ലു​ട്ടാ​പ്പി സ​തീ​ശ​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഘം പി​ടി​യി​ൽ. സ​ന്തോ​ഷ് വേ​ലാ​യു​ധ​ന്‍, ബി​ജു, സ​ന​ൽ, സു​രേ​ഷ്
പൊ​ങ്കാ​ല​യ്ക്കി​ടെ ഗു​ണ്ടാ നേ​താ​വി​നെ ആ​ക്ര​മി​ച്ച​വ​ർ പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഗു​ണ്ടാ നേ​താ​വ് ലു​ട്ടാ​പ്പി സ​തീ​ശ​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഘം പി​ടി​യി​ൽ. സ​ന്തോ​ഷ് വേ​ലാ​യു​ധ​ന്‍, ബി​ജു, സ​ന​ൽ, സു​രേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ന​ട​ക്കു​ന്ന​തി​നി​ടെ ശ്രീ​ക​ണ്ഠേ​ശ്വ​രം മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് ഇ​വ​ർ സ​തീ​ശ​നെ ആ​ക്ര​മി​ച്ച​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ത്തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​നി​ടെ സ​തീ​ശ​നും കൂ​ട്ടാ​ളി​ക​ളും അ​ക്ര​മി​സം​ഘ​ത്തെ പ്ര​തി​രോ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ടെ അ​ക്ര​മി​സം​ഘ​ത്തി​നും പ​രി​ക്കേ​റ്റു.

കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ആ​ക്ര​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ലു​ട്ടാ​പ്പി സ​തീ​ശ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :