കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നുള്ള വിഷപ്പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നത് തുടരുന്നതിനാൽ കൊച്ചി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോര്പറേഷന് എന്നിവടങ്ങളിലെ പ്രഫഷണല്‍ കോളജുകൾ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ജില്ലാ കളക്ടർ ഡോ.രേണു രാജ് ആണ് അവധി പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ ഉള്‍പ്പെടെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.