തിരുവനന്തപുരം: കായികവിദ്യാഭ്യാസനയത്തെചൊല്ലി മന്ത്രിസഭയില്‍ ഭിന്നത. എല്ലാവര്ക്കും കായികവിദ്യാഭ്യാസം എന്ന നിലയ്ക്ക് കായികപഠനം നിര്‍ബന്ധമാക്കികൊണ്ട് കായികവകുപ്പ് തയാറാക്കിയ നയത്തെചൊല്ലിയാണ് മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കമുണ്ടായത്.
കായികപഠത്തിന് പ്രത്യേക സിലബസും പരീക്ഷയും വേണമെന്നാണ് ആലോചന. ഈ പരീക്ഷയുടെ നടത്തിപ്പ് കായികവകുപ്പ് ഏറ്റെടുക്കണമെന്ന നീക്കത്തോടാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത്.
പരീക്ഷ നടത്തിപ്പ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വമല്ലേ എന്ന് ശിവന്‍കുട്ടി ചോദിച്ചു. ഇത് സംബന്ധിച്ച് ഇനിയും സംശങ്ങള്‍ ഉണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇതോടെ കൂടുതല്‍ ചര്‍ച്ചയ്ക്കായി നയം അംഗീകരിക്കല്‍ മാറ്റിവച്ചു.