കോഴിക്കോട് : വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. മേപ്പയൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെയും ബിന്ദുവിന്റെയും മകന് അമല്‍ കൃഷ്ണ (17) ആണ് മരിച്ചത്. മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
മേപ്പയൂർ-കൊല്ലം റോഡില്‍ പാലിയേറ്റീവ് സെന്ററിനു മുന്നില്‍ വച്ച് ഇന്ന് രാവിലെ 6നാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.