തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. വിവിധ ജില്ലകളിലെ കളക്ടറുമാരെ സ്ഥലംമാറ്റി. എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിനെ വയനാട്ടിലേയ്ക്ക് സ്ഥലംമാറ്റി.
ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്പെഷല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉമേഷ് എന്‍.എസ്.കെ എറണാകുളം ജില്ലാ കളക്ടറാകും. തൃശൂര്‍ കളക്ടറായ ഹരിത.വി.കുമാറിനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ വി.ആർ.കൃഷ്ണ തേജയെ തൃശൂരിലേക്കാണ് മാറ്റിയത്.
സംസ്ഥാനത്ത് 2022ലെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ എ.ഗീതയെ കോഴിക്കോട്ടേയ്ക്കും സ്ഥലം മാറ്റി. ഐക്യം മിഷന്റെ ചുമതലയുണ്ടായിരുന്ന സ്നേഹില്‍ കുമാര്‍ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റേറ്റ് ഓഫീസറായും നിയമിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷന് ഡയറക്ടറുടെ അധിക ചുമതല നല്കി. അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നല്കി.
ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ-ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതലയും നല്‍കിക്കൊണ്ടുള്ള ഉത്തരവിറങ്ങി.