+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏഷ്യാനെറ്റ് ന്യൂസിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസുകൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ ഭീഷണിയുള്ളതിനാൽ ഓഫീസുകൾക്ക് മതിയായ പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യ
ഏഷ്യാനെറ്റ് ന്യൂസിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസുകൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ ഭീഷണിയുള്ളതിനാൽ ഓഫീസുകൾക്ക് മതിയായ പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ അധികൃതർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

സംസ്ഥാന പോലീസ് മേധാവിക്കാണ് കോടതി നിർദേശം നൽകിയത്. ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്ന സുരക്ഷ പോലീസ് ഉറപ്പാക്കണമെന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ ഓഫീസുകൾക്ക് ഇത് ബാധകമായിരിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റീസ് എൻ. നഗരേഷിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മാർച്ച് മൂന്നിന് വൈകിട്ട് ഏഴരയോടെ മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചിയിലെ ഓഫീസിൽ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ഈ സംഭവത്തിനുശേഷവും എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ ഭീഷണിയുണ്ടെന്നും ഇതു സംബന്ധിച്ച് പരാതികൾ നൽകിയെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നും ഹർജിയിൽ വ്യക്തമാക്കി.
More in Latest News :