കാസര്‍ഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കെതിരെ പരിഹാസവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി. ജാഥയ്ക്ക് ആള് വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യമെന്ന് ഷാജി ചോദിച്ചു.
സിപിഎം ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ എം.വി.ഗോവിന്ദന് മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച സംഭവം വിവാദമായിരുന്നു. ഇതിനെതിരെയാണ് ഷാജി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഗോവിന്ദന് മാഷ് വിചാരിച്ചത് ആള്ക്കാര് കൂടുന്നത് മൈക്ക് നന്നായതുകൊണ്ട് ആണെന്നാണ്, പറയുന്നവനും അവന്റെ പാര്‍ട്ടിയും നല്ലതായതുകൊണ്ടാണ് കേള്‍ക്കാന്‍ ആള് കൂടുന്നത്. പാര്‍ട്ടി പരിപാടിക്ക് ആളു വരാത്തതിന് മൈക്കിനെ മോശമാക്കിയിട്ട് വല്ല കാര്യവുമുണ്ടോ എന്നും ഷാജി ചോദിച്ചു.
പിണറായി വിജയന് ശേഷം സിപിഎമ്മില്‍ ഇങ്ങനെ ഒരു പോക്കിരിയുണ്ടെന്ന കാര്യം ഇപ്പോള്‍ വ്യക്തമായി. നാട്ടുകാര്‍ പ്രസംഗം കേള്‍ക്കാന്‍ വരാത്തത് മൈക്ക് നന്നല്ലാത്തതുകൊണ്ടല്ല, നിങ്ങള്‍ ശരിയല്ലാത്തതുകൊണ്ടാണെന്നും ഷാജി പറഞ്ഞു.
ഒരു തൊഴിലാളിയല്ലേ അത്? നിങ്ങള്‍ തൊഴിലാളിപ്പാര്‍ട്ടിയല്ലേ? ആ ബോഡി ലാംഗ്വേജ് കണ്ടോ നിങ്ങള്‍? ചെറുപ്പക്കാരനായ ആ മൈക്ക് ഓപ്പറേറ്ററോട് പെരുമാറുന്ന രീതി? എന്തൊരു ധിക്കാരം. എന്തൊരു പുച്ഛം. അവരുടെ പണിയെടുത്തല്ലേ ജീവിക്കുന്നത്? ഔദാര്യമൊന്നുമല്ലല്ലോ?
സത്യം പറഞ്ഞാല്‍ പരിപാടി കഴിഞ്ഞ് നിങ്ങള്‍ അവര്‍ക്ക് പൈസ പോലും കൊടുക്കില്ല. ലോക്കല്‍ കമ്മിറ്റി സഖാവ് ആ പൈസ കീശേലിട്ടിട്ട് അവനെ പേടിപ്പിക്കും. നിനക്ക് മൈക്കുമായിട്ട് നടക്കണേല് പൈസ വേണ്ടാന്ന് പറയാന്‍ പറയും- ഷാജി പറഞ്ഞു
ഒരു മുതലാളി പോലും കാണിക്കാത്ത വൃത്തികെട്ട ഈര്‍ഷ്യയും ദേഷ്യവും കുടിപ്പകയുമാണ് ആ ചെറുപ്പക്കാരനോട് നിങ്ങള്‍ കാണിച്ചതെന്നും ഷാജി വിമര്‍ശിച്ചു.