+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലസ്ടു വിദ്യാര്‍ഥി സ്കൂളിനു സമീപം തൂങ്ങി മരിച്ച നിലയില്‍

കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ഥിയെ സ്കൂളിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി അഭിനവ് (17) ആണ് മരിച
പ്ലസ്ടു വിദ്യാര്‍ഥി സ്കൂളിനു സമീപം തൂങ്ങി മരിച്ച നിലയില്‍
കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ഥിയെ സ്കൂളിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി അഭിനവ് (17) ആണ് മരിച്ചത്.

സ്കൂളില്‍ ക്ലാസുകള്‍ അവസാനിച്ച് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. കളിക്കാനാണെന്നു പറഞ്ഞാണ് ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍നിന്നും പുറത്തുപോയത്. വൈകുന്നേരമായിട്ടും തിരിച്ചുവരാതായതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങിയത്.

രാത്രി എട്ടോടെ സ്കൂളിന്‍റെ പിറകുവശത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
More in Latest News :