+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ക്സി​ക്കോ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു യു​എ​സ് പൗ​ര​ന്മാ​ർ മ​രി​ച്ച നി​ല​യി​ൽ

മെ​ക്സി​ക്കോ സി​റ്റി: ക​ഴി​ഞ്ഞ​യാ​ഴ്ച മെ​ക്സി​ക്കോ​യി​ൽ തോ​ക്കി​ന് മു​ന​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ല് യു​എ​സ് പൗ​ര​ന്മാ​രി​ൽ ര​ണ്ടു​പേ​രെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​റ്റ് ര​ണ്
മെ​ക്സി​ക്കോ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു യു​എ​സ് പൗ​ര​ന്മാ​ർ മ​രി​ച്ച നി​ല​യി​ൽ
മെ​ക്സി​ക്കോ സി​റ്റി: ക​ഴി​ഞ്ഞ​യാ​ഴ്ച മെ​ക്സി​ക്കോ​യി​ൽ തോ​ക്കി​ന് മു​ന​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ല് യു​എ​സ് പൗ​ര​ന്മാ​രി​ൽ ര​ണ്ടു​പേ​രെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​റ്റ് ര​ണ്ട് പേ​രെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. ഇ​തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും മെ​ക്സി​ക്ക​ന്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ ത​മൗ​ലി​പാ​സി​ലെ മാ​റ്റ​മോ​റോ​സ് ന​ഗ​ര​ത്തി​ലേ​ക്ക് ‌വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​വേ​യാ​ണ് ആ​യു​ധ​ധാ​രി​ക​ൾ യു​എ​സ് പൗ​ര​ന്മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ര​ണ്ടു പു​രു​ഷ​ന്മാ​രാ​ണ് മ​രി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​യും യു​എ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജീ​വ​നോ​ടെ ര​ക്ഷ​പെ​ട്ട ഒ​രു പു​രു​ഷ​നെ​യും സ്ത്രീ​യേ​യും യു​എ​സ് കോ​ൺ​സു​ലേ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ചൊ​വ്വാ​ഴ്ച യു​എ​സി​ലേ​ക്ക് എ​ത്തി​ച്ച​താ​യി ത​മൗ​ലി​പാ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ ഇ​ർ​വിം​ഗ് ബാ​രി​യോ​സ് മോ​ജി​ക്ക ട്വീ​റ്റ് ചെ​യ്തു.
More in Latest News :