കാഠ്മണ്ഡു: നേപ്പാളിൽ ജീപ്പ് പുഴയിലേക്കു മറിഞ്ഞ് ഇന്ത്യൻ തീർഥാടക മരിച്ചു. എട്ടു ഇന്ത്യക്കാർ അടക്കം ഒമ്പതു പേർക്കു പരിക്കേറ്റു.
ദുൻഗ്രിയിലെ ക്ഷേത്രദർശനത്തിനായെത്തിയ ഉത്തരാഖണ്ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ജീപ്പ് സൗദുർപശ്ചിമയിലെ ലാസ്കുഖോല നദിയിലേക്കു പതിക്കുകയായിരുന്നു.
ഉത്തരാഖണ്ഡ് സ്വദേശി കാളിദേവിയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ നേപ്പാൾ സ്വദേശിയായ ജീപ്പ് ഡ്രൈവറും ഉണ്ട്.