മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 29.76 കോടി രൂപ മൂല്യം വരുന്ന ലഹരിമരുന്നുമായി രണ്ട് നൈജീരിയൻ പൗരന്മാർ പിടിയിലായി.
വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 167 ക്യാപ്സൂളുകളാണ് പിടികൂടിയത്. 2.97 കിലോഗ്രാം കൊക്കെയ്ൻ ഒളിപ്പിച്ച ക്യാപ്സൂളുകൾ മൂന്ന് ദിവസമെടുത്താണ് ഇവർ വിഴുങ്ങിത്തീർത്തത്.
റവന്യൂ ഇന്റ്ലിജൻസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.