ടെൽ അവീവ്: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
ജെനിൻ നഗരത്തിലെ അഭയാർഥി ക്യാമ്പിന് സമീപത്താണ് ആക്രമണം നടന്നത്. പ്രദേശത്തെ ഒരു വീട് ഇസ്രയേലി ആക്രമണത്തിൽ പൂർണമായും തകർന്നു.
ഹുവാര പട്ടണത്തിൽ കഴിഞ്ഞ ദിവസം രണ്ട് ഇസ്രയേലി പൗരന്മാരെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരെ തെരഞ്ഞാണ് ഇസ്രയേലി സേന ജെനിനിൽ റെയ്ഡ് നടത്തിയത്. ഇസ്രയേലി യുവാക്കളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളെ റെയ്ഡിനിടെ വധിച്ചതായി സേന അറിയിച്ചു.