അഹമ്മദാബാദ്: ഗുജറാത്തിലെ ഓഖ തീരത്തിന് സമീപത്ത് ബോട്ടിൽ കടത്താൻ ശ്രമിച്ച 425 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് പിടികൂടി. ലഹരിമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് ഇറാനിയൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തു.
ഓഖ തീരത്ത് നിന്ന് 180 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ബോട്ട് പിടികൂടിയത്. 61 കിലോഗ്രാം രാസലഹരി ബോട്ടിൽ നിന്ന് കണ്ടെത്തി.
തീരസംരക്ഷണ സേനയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.