കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനും, കൊച്ചി കോര്‍പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണ് കോടതി നിര്‍ദേശം. ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോര്പറേഷന് സെക്രട്ടറിയും നാളെ കോടതിയില്‍ നേരിട്ട് ഹാജരാകണം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. ബ്രഹ്മപുരത്ത് സംഭവിച്ചതെന്താണെന്ന് നാളെ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തം സ്വാഭാവികമോ, മനുഷ്യനിര്‍മിതമോ എന്നും കോടതി ചോദിച്ചു. നഗരത്തില്‍ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നതില്‍ എന്ത് നടപടിയെടുത്തെന്നു കോടതി ചോദിച്ചപ്പോള്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചതായി കോര്പറേഷന് അറിയിച്ചു.
കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് കോടതി പറഞ്ഞു. പഞ്ചായത്ത്, കോര്പറേഷന്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ വേണം. ഇതിന് കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും.
ഈ വര്‍ഷം ജൂണ്‍ ആറിനകം കോടതി ഇടപെടലിലൂടെതന്നെ വിഷയത്തിന് പരിഹാരം കണ്ടെത്തുമെന്നും കോടതി പറഞ്ഞു.