+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​വി.​ഗോ​വി​ന്ദ​ന് പോലും കെ-റെയിലിനെ കുറിച്ച് ധാരണയില്ല: വിമർശനവുമായി ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: കെറെ​യി​ല്‍ വ​ന്നാ​ല്‍ കൂ​റ്റ​നാ​ട് നി​ന്ന് അ​പ്പ​മു​ണ്ടാ​ക്കി കൊ​ച്ചി​യി​ൽ പോ​യി വി​ൽ​ക്കാ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്
എം.​വി.​ഗോ​വി​ന്ദ​ന് പോലും കെ-റെയിലിനെ കുറിച്ച് ധാരണയില്ല: വിമർശനവുമായി ഷാ​ഫി പ​റ​മ്പി​ൽ
പാ​ല​ക്കാ​ട്: കെ-റെ​യി​ല്‍ വ​ന്നാ​ല്‍ കൂ​റ്റ​നാ​ട് നി​ന്ന് അ​പ്പ​മു​ണ്ടാ​ക്കി കൊ​ച്ചി​യി​ൽ പോ​യി വി​ൽ​ക്കാ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ. ‌‌‌

കെ-റെ​യി​ലി​ന് ഷൊ​ർ​ണൂ​രി​ൽ സ്റ്റോ​പ്പി​ല്ല എ​ന്ന കാ​ര്യ​മെ​ങ്കി​ലും സി​പി​എം അ​വ​രു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പ​റ​ഞ്ഞ്​ കൊ​ടു​ക്ക​ണ​മെ​ന്ന് ഷാ​ഫി പ​റ​ഞ്ഞു. തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് അ​വ​രു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പോ​ലും അ​റി​യി​ല്ല. ഷൊ​ർ​ണൂ​രി​ൽ പോ​യാ​ൽ കെ-റെ​യി​ലി​ൽ ക​യ​റാ​മെ​ന്നാ​ണ് എം.​വി.​ഗോ​വി​ന്ദ​ന്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഷൊ​ർ​ണൂ​രി​ൽ കെ-റെ​യി​ലി​ന് സ്‌​റ്റോ​പ്പി​ല്ല. ​തി​രൂ​ര് ക​ഴി​ഞ്ഞാ​ൽ പി​ന്നെ തൃ​ശൂ​രാ​ണ് സ്റ്റോ​പ്പ് എ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്ക് പാ​ല​ക്കാ​ട് തൃ​ത്താ​ല​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് കെ-റെയിൽ വന്നാൽ കൂ​റ്റ​നാ​ടുള്ളവർക്ക് ഷൊ​ർ​ണൂ​രി​ൽ പോയി എളുപ്പത്തിൽ കച്ചവടം നടത്താമെന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞത്.
More in Latest News :