+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റ് രാ​ഷ്‌​ട്രീ​യ പ്രേ​രി​തം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​റ​സ്റ്റ്
സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റ് രാ​ഷ്‌​ട്രീ​യ പ്രേ​രി​തം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​റ​സ്റ്റ് രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ഇത് ഒഴിവാക്കാമായിരുന്നു എന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ അറിയിച്ചു.

സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റി​നെ​തി​രേ എ​ട്ട് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ൾ സം​യു​ക്ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ത്ത്. പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​താ​ക്ക​ളെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക‌​യാ​ണ്. അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റ്. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ സർക്കാർ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

കത്തയച്ചതിന് പിന്നാലെ പിണറായിക്ക് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍ ന​ന്ദി അ​റി​യി​ച്ചു. അ​ന​ധി​കൃ​ത അ​റ​സ്റ്റി​നെ​തി​രേ ശ​ബ്‌​ദ​മു​യ​ര്‍​ത്തി​യ​തി​ന് പി​ണ​റാ​യി വി​ജ​യ​ന് ന​ന്ദി എ​ന്നാ​യി​രു​ന്നു കെ​ജ്‌​രി​വാ​ളി​ന്‍റെ ട്വീ​റ്റ്.

കഴിഞ്ഞ ആഴ്ച‌യാണ് സിസോദിയയെ മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെ‌യ്തത്.

More in Latest News :