ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി. മൊട്ടവാലാനും ചക്കക്കൊന്പനുമാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. 80 ഏക്കർ കോളനി ഭാഗത്താണ് കാട്ടാനകൾ എത്തിയത്. വനം വകുപ്പ് വാച്ചർമാരും നാട്ടുകാരും ചേർന്ന് മൊട്ടവാലാനെ തുരത്തി. ചക്കക്കൊമ്പനെ മാറ്റാനുള്ള ശ്രമത്തിലാണ്.
ഇന്ന് പുലർച്ചെ മൂന്നാറിൽ കെഎസ്ആർടിസി ബസിന് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. മൂന്നാറിൽ നിന്ന് ഉദുമൽപേട്ടിലേക്ക് പോവുകയായിരുന്ന ബസിന്റെ ചില്ല് പടയപ്പ കുത്തിപ്പൊട്ടിച്ചു. ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല.