+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നീ​ഷ് സി​സോ​ദി​യ​യെ ഇ​ഡി ജ​യി​ലി​ല്‍​വ​ച്ച് ചോ​ദ്യം ചെ​യ്യും

ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ​ക്കേ​സി​ല്‍ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത് നി​ല​വി​ല്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ ഇ​ഡി ഇ​ന്ന് ജ​യി​ലി​ല്‍​വ​ച്ച്
മ​നീ​ഷ് സി​സോ​ദി​യ​യെ ഇ​ഡി ജ​യി​ലി​ല്‍​വ​ച്ച് ചോ​ദ്യം ചെ​യ്യും
ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ​ക്കേ​സി​ല്‍ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത് നി​ല​വി​ല്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ ഇ​ഡി ഇ​ന്ന് ജ​യി​ലി​ല്‍​വ​ച്ച് ചോ​ദ്യം ചെ​യ്യും. മ​ദ്യ​ന​യ​ത്തി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

കേ​സി​ല്‍ പു​തി​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26നാ​ണ് സി​സോ​ദി​യ​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​തോ​ടെ സി​സോ​ദി​യ​യെ തീ​ഹാ​ര്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

പേ​ന, ഡ​യ​റി, ഭ​ഗ​വ​ത്ഗീ​ത തു​ട​ങ്ങി​യ​വ ജ​യി​ലി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന സി​സോ​ദി​യ​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.

സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മാ​ര്‍​ച്ച് 10ന് ​കോ​ട​തി വാ​ദം കേ​ള്‍​ക്കും.
More in Latest News :