+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്തി​ൽ 425 കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​റാ​നി​യ​ൻ ബോ​ട്ട് പി​ടി​കൂ​ടി

മും​ബൈ: ഗു​ജ​റാ​ത്ത് തു​റ​മു​ഖ​ത്ത് 425 കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​റാ​നി​യ​ന്‍ ബോ​ട്ട് പി​ടി​കൂ​ടി. ആ​റു പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.‌‌ തി​ങ്ക​ളാ​ഴ്ച രാ​ത്ര
ഗു​ജ​റാ​ത്തി​ൽ 425 കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​റാ​നി​യ​ൻ ബോ​ട്ട് പി​ടി​കൂ​ടി
മും​ബൈ: ഗു​ജ​റാ​ത്ത് തു​റ​മു​ഖ​ത്ത് 425 കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​റാ​നി​യ​ന്‍ ബോ​ട്ട് പി​ടി​കൂ​ടി. ആ​റു പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.‌‌

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ന്ത്യ​ന്‍ കോ​സ്റ്റ് ഗാ​ര്‍​ഡ് ഗു​ജ​റാ​ത്ത് തീ​ര​ത്തു​നി​ന്ന് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. ഗു​ജ​റാ​ത്ത് തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന ന​ൽ​കി‌​യ പ്ര​ത്യേ​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ 425 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 61 കി​ലോ ഗ്രാം ​ഹെ​റോ​യി​നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പ്ര​തി​രോ​ധ​വി​ഭാ​ഗം പ്ര​സ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ബ്യൂ​റോ അ​റി​യി​ച്ചു.‌‌

More in Latest News :