കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വകാര്യ ഫാർമസികളിൽ പത്ത് ദിനാറിന് മുകളിലുള്ള മരുന്ന് വില്പനകള് ഇലക്ട്രോണിക് പേയ്മെന്റ് വഴി മാത്രമായി പരിമിതപ്പെടുത്തുന്നു. സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
സ്വകാര്യ ഫാർമസികളില്‍ നിന്നും പത്ത് ദിനാറിൽ കുറവുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് പണമായി നൽകാം. പണമിടപാട് സംബന്ധിച്ചുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായാണ് റിപ്പോർട്ട്.
സ്വകാര്യ സ്ഥാപനങ്ങൾ വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ അടക്കം തടയുക ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.