വാകത്താനം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം വടക്കേത്തറ നിഖില്‍ (18), ഇയാളുടെ സഹോദരന് അഖില്‍ (21)എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെ വാകത്താനം നാലുന്നാക്കല്‍ ഭാഗത്തുള്ള ലൈഫ് മിഷന് കോളനിയില്‍ രണ്ട് വീട്ടുകാര്‍ തമ്മില്‍ പ്രശ്നങ്ങൾ ഉണ്ടായതായി വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഇവര്‍ ചീത്ത വിളിക്കുകയും മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ എസ്ഐയും സംഘവും ചേര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു.