കോട്ടയം: തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ അധിക ചുമതല എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസ് ഏറ്റെടുത്തു. എം.ജി. സര്‍വകലാശാലാ ആസ്ഥാനത്ത് മലയാളം സര്‍വകലാശാലയില്‍നിന്ന് കൊണ്ടുവന്ന രജിസ്റ്ററില്‍ ഒപ്പുവച്ചാണ് ചുമതലയേറ്റത്.
മലയാളം സര്‍വകലാശാലയിലെ ഏതാനും ഫയലുകള്‍ ആദ്യ ദിനത്തില്‍ പരിശോധിച്ച പ്രഫ. സാബു തോമസ് അടുത്തയാഴ്ച്ച സര്‍വകലാശാലയിലെത്തും. ഡോ. അനില്‍ വള്ളത്തോള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പ്രഫ. സാബു തോമസിന് മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ അധിക ചുമതല നല്‍കിയത്.