+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ബ്ല്യു​പി​എ​ൽ: ബം​ഗ​ളൂ​രു​വി​നെ​തി​രെ മും​ബൈ​യ്ക്ക് ജ​യം

മും​ബൈ: ഡ​ബ്ല്യു​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഒ​ൻ​പ​ത് വി​ക്ക​റ്റ് ജ​യം. ഹെ​യ്ലി മാ​ത്യൂ​സി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് മും​ബൈ​യ്ക്ക് ത​ക​ർ​പ്പ​ൻ
ഡ​ബ്ല്യു​പി​എ​ൽ: ബം​ഗ​ളൂ​രു​വി​നെ​തി​രെ മും​ബൈ​യ്ക്ക് ജ​യം
മും​ബൈ: ഡ​ബ്ല്യു​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഒ​ൻ​പ​ത് വി​ക്ക​റ്റ് ജ​യം. ഹെ​യ്ലി മാ​ത്യൂ​സി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് മും​ബൈ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം സ​മ്മാ​നി​ച്ച​ത്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു 18.4 ഓ​വ​റി​ൽ 155ന് ​ഓ​ൾ​ഔ​ട്ടാ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ 14.2 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 159 റ​ണ്‍​സ് നേ​ടി വി​ജ​യം ആ​ഘോ​ഷി​ച്ചു.

മും​ബൈ​യ്ക്ക് ഓ​പ്പ​ണ​റു​മാ​രാ​യ ഹെ​യ്ലി മാ​ത്യൂ​സും യാ​സ്തി​ക ഭാ​ട്ടി​യ​യും മി​ക​ച്ച തു​ട​ക്ക​മാ​ണ് ഒ​രു​ക്കി​യ​ത്. 19 പ​ന്തി​ൽ 23 റ​ണ്‍​സെ​ടു​ത്ത ഭാ​ട്ടി​യ​യു​ടെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് മും​ബൈ​യ്ക്ക് ന​ഷ്ട​മാ​യ​ത്.

ഹെ​യ്ലി 38 പ​ന്തി​ൽ ഒ​രു സി​ക്സും 13 ഫോ​റും ഉ​ൾ​പ്പെ​ടെ 77 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഹെ​യ്ലി​ക്കു നാ​റ്റ് സ്കീ​വ​ർ ബ്ര​ണ്ടും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. 29 പ​ന്തി​ൽ ഒ​രു സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 55 റ​ണ്‍​സു​മാ​യി നാ​റ്റ് സ്കീ​വ​റും പു​റ​ത്താ​കാ​തെ മും​ബൈ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു​വി​നാ​യി സ്മൃ​തി മ​ന്ദാ​ന 23 റ​ണ്‍​സെ​ടു​ത്തു. 26 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത റി​ച്ച ഘോ​ഷാ​ണ് ബം​ഗ​ളൂ​രു നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ക​നി​ക അ​ഹൂ​ജ-22, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ-23, മേ​ഗ​ൻ ഷ​ട്ട്-20 റ​ണ്‍​സു​മെ​ടു​ത്തു.

മും​ബൈ​യ്ക്കാ​യി ഹെ​യ്ലി മാ​ത്യൂ​സ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. സൈ​ക ഇ​ഷാ​ക്കും അ​മേ​ലി​യ കെ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ജ​യ​ത്തോ​ടെ ര​ണ്ട് ക​ളി​യി​ൽ ര​ണ്ട് ജ​യ​വു​മാ​യി നാ​ല് പോ​യി​ന്‍റോ​ടെ മും​ബൈ​യി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​യി.
More in Latest News :