അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.
എംഎൽഎമാർ ഏകകണ്ഠമായാണ് മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 60 അംഗ ത്രിപുര നിയമസഭയിൽ 32 സീറ്റിലാണ് ബിജെപി ജയിച്ചത്.